Fincat

‘ഈ സാരിക്ക് കിഡ്‌നികളുടെ വില’, 400-ഓളം സാരികളുടെ ശേഖരവുമായി ഗിരിജ ഓക്ക്


‘നീല സാരിയുടുത്ത വനിത‘യെന്ന പേരിൽ ഇന്റർനെറ്റിൽ വൈറലായ മറാത്തി നടി ഗിരിജ ഓക്കിനെ ആരും മറന്നിട്ടുണ്ടാവില്ല. ഒറ്റ അഭിമുഖത്തിലൂടെയാണ് അവരും അവരുടെ നീല സാരിയും ആരാധകരുടെ ഇഷ്ടം സമ്പാദിച്ചത്. ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സാരി ശേഖരം ആരാധകർക്കായി പരിചയപ്പെടുത്തുകയാണ് താരം.

തനിക്ക് 400-ലധികം സാരികളുടെ ശേഖരമുണ്ടെന്ന് ഗിരിജ വെളിപ്പെടുത്തി. കുടുംബത്തിൽ നിന്ന് അനന്തരാവകാശമായി കിട്ടിയവ മുതൽ ഡിസൈനർ കൈത്തറി മാസ്റ്റർപീസുകൾ വരെ അതിലുണ്ട്. അതിലൊരു സാരി ഉയർത്തിക്കാട്ടിക്കൊണ്ട്, “ഈ സാരിക്ക് കിഡ്‌നികളുടെ വില”യാണെന്ന് ഗിരിജ തമാശയായി പറഞ്ഞു. റോ മാംഗോയിൽ നിന്നുള്ള ആഡംബര ബനാറസി ജമാവർ സാരിയെക്കുറിച്ചായിരുന്നു പരാമർശം. അതിന് ഒരു ലക്ഷമോ അതിലധികമോ വിലയുണ്ടെന്നാണ് അവർ പറഞ്ഞത്. ഈ പ്രസ്താവന പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തന്റെ വാർഡ്രോബിലെ ഏറ്റവും വിലയേറിയ ഒരു ഐറ്റമാണിതെന്നും ഗിരിജ പറഞ്ഞു.

1 st paragraph

കൃത്യതയോടെ നെയ്തെടുത്ത സൂക്ഷ്മമായ ബ്രോക്കേഡുകൾ, പ്രീമിയം സിൽക്ക്, ആഴ്ചകളോ മാസങ്ങളോ എടുത്തു കൈകൊണ്ടു നൽകിയ ഡീറ്റെയിലിങ്ങുകൾ, മുഗൾ കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സമ്പന്നമായ പാറ്റേണുകൾ തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. 

മുത്തശ്ശിയിൽ നിന്നും അമ്മയിൽനിന്നും കൈമാറി ലഭിച്ച സാരികളും ഗിരിജയുടെ കൈവശമുണ്ട്.1960-70 കാലഘട്ടത്തിലെ ഹാൻഡ്പെയിന്റ് ചെയ്ത ഷിഫോൺ സാരി, വിന്റേജ് ക്രീം നിറമുള്ള വസ്ത്രങ്ങൾ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച്  ഗിരിജ സാരികൾ വാങ്ങിയിട്ടുണ്ട്. പൈത്താനികൾ, ലഹരിയകൾ, ബ്ലോക്ക് പ്രിൻ്റ് ചെയ്ത കോട്ടൺ, കലംകാരി വസ്ത്രങ്ങൾ, ജോർജറ്റ് വസ്ത്രങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു.

2nd paragraph

അതേസമയം, ഇന്റർനെറ്റിൽ പെട്ടെന്ന് വൈറലായതിന്റെ നെഗറ്റീവ് വശങ്ങളെപ്പറ്റിയും ഗിരിജ സംസാരിച്ചു. ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും ഓൺലൈനിൽ അസ്വസ്ഥതയുളവാക്കുന്ന സന്ദേശങ്ങൾ ലഭിച്ചെന്നും നടി പറയുന്നു.