Fincat

123 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം!; വിക്കറ്റ് മഴയില്‍ ആഷസില്‍ വീണ്ടും ചരിത്രം


ആഷസ് പരമ്ബരയിലെ നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മാത്രം വീണത് 20 വിക്കറ്റുകളാണ്. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ തന്നെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളുടെ ഒന്നാം ഇന്നിങ്‌സും അവസാനിച്ചു.ആഷസ് പോരാട്ടത്തിന്റെ ചരിത്രത്തില്‍ 123 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു വിക്കറ്റ് വീഴ്ച. 1902ലെ ആഷസ് പരമ്ബരയിലാണ് നേരത്തെ ഒന്നാം ദിനത്തില്‍ തന്നെ രണ്ട് ടീമിലേയും പത്ത് താരങ്ങള്‍ പുറത്താകുന്നത്.

ടോസ് നേടി ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 152 റണ്‍സില്‍ പുറത്തായി. അഞ്ചുവിക്കറ്റ് നേടിയ ജോഷ് ടങ് ആണ് ആതിഥേയരെ തകർത്തത്.ഇംഗ്ലണ്ടിന്റെ പേസ് ആക്രമണത്തിന് അതെ നാണയത്തില്‍ ഓസീസ് തിരിച്ചടിച്ചപ്പോള്‍ സന്ദർശകരുടെ പോരാട്ടം 110 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മൈക്കല്‍ നെസ്സര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്‌കോട്ട് ബോളണ്ട് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് വീതവും സ്വന്തമാക്കി.

1 st paragraph