Fincat

മദീനയ്ക്ക് സമീപം വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം


റിയാദ്: സൗദിയില്‍ മദീനയ്ക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി വെളളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുള്‍ ജലീല്‍ (52), ഭാര്യ തസ്‌ന തൊടേങ്ങല്‍ (40), മകന്‍ ആദില്‍ (14) ജലീലിന്റെ മാതാവ് മൈമുനത്ത് കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്.ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ ജലീല്‍ കുടുംബവുമൊത്ത് ഇന്നലെ വൈകുന്നേരം മദീന സന്ദര്‍ശനത്തിന് പുറപ്പെട്ടതായിരുന്നു. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ജലീലിന്റെ മൂന്ന് പെണ്‍മക്കള്‍ കൂടി അപകടസമയം വാഹനത്തിലുണ്ടായിരുന്നു. നൂറ, ആയിഷ, ഫാത്തിമ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജര്‍മന്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ ജലീലിന്റെ ഭാര്യയും മക്കളും സന്ദര്‍ശന വിസയിലും ഉമ്മ മൈമുനത്ത് ഉംറ വിസയിലും ജിദ്ദയിലെത്തിയതായിരുന്നു. കുടുംബം മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു. 

1 st paragraph