ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു

ബഹ്‌റൈനില്‍ കഴിയുന്ന ഇന്ത്യൻ പ്രവാസികള്‍ നേരിടുന്ന വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ഇന്ത്യൻ എംബസി ‘ഓപണ്‍ ഹൗസ്’ സംഘടിപ്പിച്ചു.ചാർജ് ഡി അഫയേഴ്സായ രാജീവ് കുമാർ മിശ്രയുടെ നേതൃത്വത്തില്‍ നടന്ന സെഷനില്‍ കോണ്‍സുലാർ, കമ്മ്യൂണിറ്റി വെല്‍ഫെയർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും നിയമവിദഗ്ദരും പങ്കെടുത്തു. 19 തൊഴിലാളികള്‍ ഉള്‍പ്പെടെ തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരന്മാരുടെ മോചനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഓപണ്‍ഹൗസില്‍ പങ്കുവെച്ചു. പ്രവാസികളുടെ പരാതികള്‍ കൂടുതല്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ച ‘മദദ് 2.0’ പോർട്ടലിന്റെ ലോഞ്ചിങ്ങും ചടങ്ങിനോടനുബന്ധിച്ച് നടന്നു.
