Fincat

ഇന്ത്യയുടെ പാരമ്ബര്യ ചികിത്സകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന വേദി; ആയുഷ് അന്താരാഷ്ട്ര സമ്മേളനം ദുബായില്‍


ഇന്ത്യയുടെ പാരമ്ബര്യ ചികിത്സാ രീതികളെ ലോകത്തിന് പരിചയപ്പെടുത്തുന്ന ആയുഷ് അന്താരാഷ്ട്ര സമ്മേളനത്തിനും പ്രദര്‍ശന മേളക്കും ദുബായ് വീണ്ടും വേദിയാകുന്നു.മൂന്നാമത് സമ്മേളനമാണ് ഇത്തവണത്തേത്. ആയുര്‍വേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമിട്ടാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ പരിപാടി സംഘടിപ്പിക്കുന്നത്.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററാണ് ഫെബ്രുവരി 15 മുതല്‍ 17 വരെ നടക്കുന്ന ആയുഷ് അന്താരാഷ്ട്ര സമ്മേളനത്തിനും പ്രദര്‍ശന മേളക്കും വേദിയാകുന്നത്. ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ എന്നിവക്ക് പുറമെ യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

1 st paragraph

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും മേളയുടെ ഭാഗമാകും. വിദഗ്ധര്‍ പങ്കെടുക്കുന്ന 75 -ലധികം ചര്‍ച്ചകളും 250 -ലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 35 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1200 ലേറെ പ്രതിനിധികളും സമ്മേളനത്തിനെത്തും. ഇന്ത്യയുടെ പാരമ്ബര്യ ചികിത്സാ രീതികളെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന പ്രധാന വേദിയായിരിക്കും ഇതെന്ന് കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ പറഞ്ഞു.

പ്രദര്‍ശനം നടക്കുന്ന മൂന്ന് ദിവസങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും പിന്തുണയോടെ സയന്‍സ് ഇന്ത്യ ഫോറവും വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2nd paragraph