വെല്‍ത്തി ഡേ: കോടി തിളക്കത്തില്‍ ജനുവരി 5; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനവുമായി കെഎസ്‌ആര്‍ടിസി. ജനുവരി 5നാണ് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് കെഎസ്‌ആര്‍ടിസി സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കിയത്.83 ലക്ഷം രൂപയാണ് ഇതുവരെ റെക്കോര്‍ഡ് ഇതര വരുമാനം. നേരത്തെ സെപ്തംബർ, ഡിസംബർ മാസങ്ങളിലും 10 കോടിയിലേറെ രൂപ പ്രതിദിന വരുമാനം എന്ന നേട്ടം കെഎസ്‌ആർടിസി കെഎസ്‌ആർടിസി കൈവരിച്ചിരുന്നു.
വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കിയതിന് പിന്നാലെ കെഎസ്‌ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ രംഗത്തെത്തി. ടിക്കറ്റ് നിരക്ക് കൂട്ടാതെയാണ് വരുമാനം നേടിയതെന്നും സംസ്ഥാനത്തെ മുഴുവന്‍ ഡിപ്പോകളും നിലവില്‍ പ്രവര്‍ത്തന ലാഭത്തിലാണെന്നും കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. പുതിയ ബസുകളും പരിഷ്‌കരണങ്ങളും യാത്രക്കാര്‍ ഏറ്റെടുത്തതായാണ് വിലയിരുത്തുന്നത്. ‘സ്വയം പര്യാപ്ത കെഎസ്‌ആര്‍ടിസി’ എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ ബി ഗണേഷ് കുമാറിന്റെ പ്രതികരണം.

പുതുതായി 169 ബസുകള്‍ കൂടി എത്തുന്നതോടെ വരുമാനം 10 കോടി കടക്കുമെന്നാണ് കെഎസ്‌ആര്‍ടിസി പ്രതീക്ഷിക്കുന്നത്. ശരാശരി ടിക്കറ്റ് ഇതര വരുമാനം 80 ലക്ഷം കൂടി ലഭിച്ചാല്‍ കെഎസ്‌ആര്‍ടിസിക്ക് സ്വയം പര്യാപ്തമാകാന്‍ സാധിക്കും.
