Fincat

ജേക്കബ് ബെഥേലിന്റെ ഒറ്റയാള്‍ പോരാട്ടം; ഇംഗ്ലണ്ട്-ഓസീസ് സിഡ്നി ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്


ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്ബരയിലെ അവസാന ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്. 183 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്ബോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ്.142 റണ്‍സോടെ ജേക്കബ് ബെഥേലും റണ്ണൊന്നുമെടുക്കാതെ മാത്യു പോട്ടും ക്രീസില്‍. ബെൻ ഡക്കറ്റും ഹാരി ബ്രൂക്കും 42 റണ്‍സ് വീതം നേടി. ഒരു ദിവസവും രണ്ട് വിക്കറ്റും മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് 119 റണ്‍സിന്‍റെ ലീഡ് മാത്രമാണുള്ളത്. ഓസീസിനായി ബ്യൂ വെബ്‌സ്റ്റര്‍ മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റും വീഴ്ത്തി.

നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഓസീസ് 567 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. സ്റ്റീവ് സ്മിത്ത് 138 റണ്‍സടിച്ചപ്പോള്‍ ബ്യൂ വെബ്സ്റ്റര്‍ 71 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ജോഷ് ടങ്ങും ബ്രെയ്ഡന്‍ കാര്‍സും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റെടുത്തു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 384 റണ്‍സില്‍ അവസാനിച്ചിരുന്നു.

1 st paragraph