Fincat

150 മീറ്റർ മാത്രം അകലെയാണ് പുതിയ ഓഫീസ്, അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.; വി കെ പ്രശാന്ത് MLA

ശാസ്തമം​ഗലത്തെ എംഎൽഎ ഓഫീസ് ഒഴിയുന്ന സംഭവത്തിൽ വിശദീകരണവുമായി വട്ടിയൂർക്കാവ് വികെ പ്രശാന്ത് എംഎൽഎ. ഓഫീസ് മാറുക എന്നത് വ്യക്തിപരമായ തീരുമാനം. അപവാദം പ്രചരിപ്പിക്കാൻ പലരും ഈ സന്ദർഭം ഉപയോഗിക്കുന്നു.

1 st paragraph

വിവാദം ഒഴിവാക്കാനാണ് ഓഫീസ് മാറുന്നത്. മറ്റൊരിടത്ത് ഓഫീസ് കണ്ടെത്തി മാറിയിട്ടുണ്ട്.150 മീറ്റർ മാത്രം അകലെയാണ് പുതിയ ഓഫീസ്. ഓഫീസ് പ്രവർത്തനം തൃപ്തികരമായാണ് കൊണ്ടുപോയത്. ജനങ്ങൾക്ക് പ്രയോജനപ്പെടാനാണ് ഓഫീസ്.

ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി 7 വർഷം അവിടെ പ്രവർത്തിച്ചത്. ഒരു തർക്കങ്ങളും ഉണ്ടായിട്ടില്ല. മരുതംകുഴിയിലെ സ്ഥലവും തൊട്ടടുത്ത് തന്നെയാണ്.

2nd paragraph

എല്ലാ നിയമസഭാ അംഗങ്ങളും സൗജന്യമായാണ് ഇത്തരം കെട്ടിടങ്ങൾ ഉപയോഗിക്കുന്നത്. താൻ കുറഞ്ഞ വാടക നൽകിയാണ് ഓഫീസ് പ്രവർത്തിപ്പിച്ചത്. ഓഫീസിലെ സാധനങ്ങൾ മാറ്റിത്തുടങ്ങി. ഔദ്യോഗികമായി മാറുന്ന തീയതി തീരുമാനിച്ചില്ല. മാർച്ച് 31 വരെ കരാർ നിലനിൽക്കുന്നതും വാടക നൽകിയതുമാണ്.

വാടക സംബന്ധിച്ച് പോലും വളരെ കുപ്രചരണം അഴിച്ചുവിട്ടു. 25000 രൂപ എഴുതിവാങ്ങി ചെലവഴിക്കുന്നു എന്ന രീതിയിലൊക്കെ കുപ്രചരണം നടത്തി. യഥാർത്ഥത്തിൽ അങ്ങനെയൊരു അലവൻസില്ലെന്ന് മാധ്യമസുഹൃത്തുക്കൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടും ഇത് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ജനം ഇപ്പോൾ മനസിലാക്കിയിട്ടുണ്ട്, അങ്ങനെയൊരു അലവൻസില്ല എന്ന്. എല്ലാ എംഎൽഎമാർക്കും കിട്ടുന്നത് പോലെയേ ഞങ്ങൾക്കും ലഭിക്കുന്നുള്ളൂ. സംസ്ഥാനത്തെ എല്ലാ ജനപ്രതിനിധികളും സർക്കാരിന്റെ കെട്ടിടങ്ങളിൽ സൗജന്യമായിട്ടാണ് ഇരിക്കുന്നത്.

ഞാൻ മുൻ മേയർ എന്ന നിലക്കാണ് കുറഞ്ഞ വാടകയെങ്കിലും നിശ്ചയിച്ച് തരണമെന്ന് ആവശ്യപ്പെട്ട് അവരത് ചെയ്തത്. അതിനെപ്പോലും മഹാ അപരാധമായി ചിത്രീകരിച്ചു. ആ വിവാദം തുടരേണ്ടതില്ല. വി കെ പ്രശാന്ത് മാധ്യമങ്ങളോട് വിശദീകരിച്ചു.