Fincat

വേനല്‍ക്കാലത്തെ യാത്രാ തിരക്ക്; 10 പുതിയ നഗരങ്ങളില്‍ സേവനം ആരംഭിക്കാൻ എമിറേറ്റ്സ് എയര്‍ലൈൻസ്


വേനല്‍ക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച്‌ എമിറേറ്റ്സ് എയർലൈൻസ് സേവനം 10 പുതിയ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു.പ്രീമിയം ഇക്കോണമി സേവനമാണ് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആലോചിക്കുന്നത്. കൂടാതെ ഫുക്കറ്റ്, കേപ് ടൗണ്‍, കോപ്പൻഹേഗൻ എന്നിവിടങ്ങളിലേക്ക് ദിനംപ്രതിയുള്ള അധിക സർവീസുകളും ആരംഭിക്കും.

എമിറേറ്റ്സിന്റെ അത്യാധുനിക കാബിൻ സൗകര്യങ്ങള്‍ കൂടുതല്‍ യാത്രക്കാരിലേക്ക് എത്തിക്കുന്നതിനായി, പുതിയ എ350 വിമാനങ്ങളും പരിഷ്കരിച്ച ബോയിംഗ് 777 വിമാനങ്ങളും യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളില്‍ വിന്യസിക്കുമെന്ന് അധികൃതർ അറിയിച്ചു. 2026 ജൂലൈ ഒന്നോടെ, എമിറേറ്റ്‌സിന്റെ 84-ലധികം റൂട്ടുകളില്‍ പ്രീമിയം ഇക്കോണമി സേവനം ലഭ്യമാകും.

1 st paragraph

കോപ്പൻഹേഗനിലേക്ക് ജൂണ്‍ ഒന്ന് മുതലാണ് രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുക. ഫുക്കറ്റിലേക്ക് ജൂലൈ ഒന്ന് മുതല്‍ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. കേപ് ടൗണിലേക്ക് ജൂലൈ ഒന്ന് മുതല്‍ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ലേറ്റസ്റ്റ് ബിസിനസ്, പ്രീമിയം ഇക്കോണമി, ഇക്കോണമി കാബിനുകളോട് കൂടിയ എമിറേറ്റ്‌സിന്റെ അത്യാധുനിക എ350 വിമാനങ്ങളായിരിക്കും ഈ മൂന്ന് റൂട്ടുകളിലും സർവീസ് നടത്തുക.

യുഎഇ നിവാസികള്‍ക്ക് വിനോദയാത്രയ്ക്കായി ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളാണ് ഫുക്കറ്റും കേപ് ടൗണും. സമാനമായി യൂറോപ്പിലേക്കുള്ള ഒരു പ്രധാന പ്രവേശന കവാടമായാണ് കോപ്പൻഹേഗനെ കരുതുന്നത്. ദുബായ് വഴി ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രലേഷ്യ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ കണക്ഷൻ വിമാനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് പുതിയ സമയക്രമം നിശ്ചയിച്ചിട്ടുള്ളതെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഇത് യാത്രാസമയം കുറയ്ക്കാനും യാത്ര കൂടുതല്‍ സുഗമമാക്കാനും സഹായിക്കും. തിരക്കുള്ള സമയങ്ങളില്‍ കേപ് ടൗണ്‍ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണെന്നും എമിറേറ്റ്‌സ് അധികൃതർ വ്യക്തമാക്കി.

2nd paragraph