ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ഗ്ലോബല്‍ വില്ലേജ്; സീസണിലെ ഏറ്റവും വലിയ ഷോ നാളെ

ഡ്രോണുകളുടെ വമ്ബന്‍ പ്രകടനത്തിന് ഒരുങ്ങി ദുബായ് ഗ്ലോബല്‍ വില്ലേജ്. നാളെ വൈകിട്ട് ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്തെ ക്യാന്‍വാസാക്കി ഡ്രോണുകള്‍ വിസ്മയം തീര്‍ക്കും.ഈ സീസണിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ ആയിരിക്കും നാളെ ഗ്ലോബല്‍ വില്ലേജില്‍ നടക്കുക. സീസണിലെ ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഡ്രോണ്‍ ഷോക്കായി കാത്തിരിക്കുകായാണ് യുഎഇയിലെ താമസക്കാരും സഞ്ചാരികളും.
നാളെ വൈകിട്ട് 7.15ന് ആണ് ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്ത് ഡ്രോണുകള്‍ വിസ്മയം തീര്‍ക്കുക. പുതുവത്സര രാവില്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ക്കൊപ്പം ഏഴ് തവണ ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ഗ്ലോബല്‍ വില്ലേജ് ചരിത്രം കുറിച്ചിരുന്നു. ചൈനയും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതുവര്‍ഷം പിറന്നപ്പോഴെല്ലാം വാനില്‍ വര്‍ണവിസ്മയം തീര്‍ത്തായിരുന്നു ഗ്ലോബല്‍ വില്ലേജ് കാണികളെ വിസ്മയിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് വമ്ബന്‍ ഡ്രോണ്‍ ഷോക്ക് ഗ്ലോബല്‍ വില്ലേജ് തയ്യാറെടുക്കുന്നത്.

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള ഭക്ഷണവും വൈവിധ്യമാര്‍ന്ന കാഴ്ചകളും ഷോപ്പിങ്ങും ഒത്തുചേരുന്ന ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമാണ് രാത്രികാലങ്ങളിലെ വെടിക്കെട്ടും ഡ്രോണ്‍ പ്രദര്‍ശനങ്ങളും. നാളെ നടക്കുന്ന ഡ്രോണ്‍ ഷോ കാണികള്‍ക്ക് അവിസ്മരണീയ അനുഭവനമായിരിക്കുമെന്ന് സംഘാടകര്‍ പറയുന്നു. വേനല്‍ക്കാലം ആരംഭിച്ചതോടെ ഗ്ലോബല്‍ വില്ലേജില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
മെയ് പത്ത് വരെ നീളുന്നതാണ് ഗ്ലോബല്‍ വില്ലേജിന്റെ ഇത്തവണത്തെ സീസണ്‍. ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ 25 ദിര്‍ഹവും മറ്റ് ദിവസങ്ങളില്‍ 30 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും
പ്രവേശനം സൗജന്യമാണ്.

