സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈമാസം 13 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ജനുവരി 13 മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനം നിർത്തും. തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാനാണ് KGMCTA തീരുമാനം. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് നടത്തിയ സമരത്തിന് നേരെ സർക്കാർ കണ്ണടച്ചതിനെ തുടർന്നാണ് സമരം കടുപ്പിക്കുന്നത്.

