Fincat

ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 4.280 കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു.

1 st paragraph

കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഗര്‍ഭപാത്രത്തോടൊപ്പം 4.280 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്.

ഒരു വര്‍ഷത്തോളമായി വയറുവേദനയായി ചികില്‍സയിലായിരുന്നു ഇവര്‍. ശസ്ത്രക്രിയയ്ക്ക് ഗൈനക്കോളജിസ്റ്റ് ഡോ. അഭി അശോക്, ഡോ. ഹസ്‌ന പാറയില്‍, ഡോ. ആശിഷ് കൃഷ്ണന്‍ (അനസ്‌തേഷ്യ), ഡോ. വി. ജയപ്രസാദ് (ജനറല്‍ സര്‍ജന്‍) എന്നിവര്‍ നേതൃത്വം നല്‍കി.

 

2nd paragraph