പതുങ്ങിയത് കുതിച്ചുയരാൻ! സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞെന്ന ആശ്വാസ റിപ്പോർട്ട് വന്നതിന് പിന്നാലെ വിലയില്‍ വീണ്ടും കുതിപ്പ്.ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വിലയില്‍ 520 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണവില 1,01,720 രൂപയായി. കഴിഞ്ഞദിവസം ഇത് 1,01,200 രൂപയായിരുന്നു. ഗ്രാമിന് 12,715രൂപയാണ്.
രാജ്യാന്തര വിലയിലെ സ്വർണവിലയിലെ വർധനവിന്റെ സ്വാധീനത്തില്‍ ലാഭമെടുപ്പ് വർധിച്ചതും ഇന്ത്യൻ രൂപ ഡോളറിനെതിരെ മികച്ച നേട്ടം കുറിച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണവില കുറയാൻ കാരണമായത്. എന്നാല്‍ തൊട്ടടുത്ത ദിവസമാകുമ്ബോഴേക്കും വില കൂടിയിരിക്കുകയാണ്. അതേസമയം 18 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 83,224രൂപയായി. ഗ്രാമിന് 10,403രൂപയാണ്. വെള്ളി ഗ്രാമിന് 252 രൂപയാണ് ഇന്നത്തെ വില.

ഇന്ന് നേരം പുലർന്നപ്പോഴേക്കും വിപണയില്‍ സ്വർണവും വെള്ളിയും കുതിച്ചു ഉയർന്നിരിക്കുകയാണ്. പെട്ടെന്നുള്ള ആവശ്യകത വർധിച്ചതും ഡോളറിന്റെ ബലഹീനതയും ഭൗമരാഷ്ട്ര അനിശ്ചിതത്വങ്ങളും ഇരു ലോഹങ്ങളുടെയും വിലയെ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് – വെന്വസേല സംഘർഷം ഇപ്പോഴും ലോക ശ്രദ്ധ നേടുന്നതും ഗ്രീൻലാൻഡ് വിഷയത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയില്‍ നാറ്റോ സഖ്യത്തിന്റെ പ്രതികരണവുമെല്ലാം സ്വർണ – വെള്ളി വിലകളെ സ്വാധീനിക്കുന്നുണ്ട്.
യൂറോപ്യൻ യൂണിയനിലെ ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, യുകെ എന്നീ രാജ്യങ്ങള്‍ ഗ്രീൻലാൻഡില്‍ കണ്ണുവെച്ചുള്ള ട്രംപിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇറാനിയൻ സംഘർഷവുമായി ബന്ധപ്പെട്ടും ട്രംപ് ചില മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാരുടെ രക്ഷയ്ക്കായി യുഎസ് എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതിനും പുറമേ യുഎസ് താരിഫും ഇവ ആഗോള സാമ്ബത്തിക വളർച്ചയില്‍ സൃഷ്ടിക്കുന്ന സ്വാധീനവും ഉയരുകയാണ്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അഞ്ഞൂറു ശതമാനം താരിഫ് ചുമത്താനുള്ള ട്രംപിന്റെ തീരുമാനവും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

