Fincat

പ്രവാസികള്‍ക്ക് ആശ്വാസം; വായ്പാ നയങ്ങളില്‍ ഇളവുകളുമായി കുവൈത്ത്


പ്രവാസികള്‍ക്ക് ആശ്വാസമായി വായ്പാ നയങ്ങളില്‍ ഇളവുകളുമായി കുവൈത്തിലെ പ്രമുഖ ബാങ്കുകള്‍. ശമ്ബളം കുറഞ്ഞവര്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ഇളവുകള്‍.പുതിയ നയപ്രകാരം 3,000 കുവൈത്തി ദിനാറോ അതിലധികമോ ശമ്ബളമുള്ള പ്രവാസികള്‍ക്ക് 70,000 ദിനാര്‍ വരെ വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. 600 ദിനാര്‍ മുതല്‍ ശമ്ബളമുള്ള താമസക്കാര്‍ക്ക് 15,000 ദിനാര്‍ വരെ വായ്പ ലഭിക്കും. 1500 ദിനാറിനും 50,000 ദിനാറിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് വന്‍തുക വായ്പയായി നേടാനും അവസരമുണ്ട്.

വിപണി സാഹചര്യങ്ങളിലെ മാറ്റം കണക്കിലെടുത്ത് കൂടുതല്‍ പ്രവാസികള്‍ക്ക് വായ്പ ലഭ്യമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെയും കൃത്യമായ വരുമാനമുള്ള പ്രവാസികളെയും ലക്ഷ്യമിട്ടാണ് ക്രെഡിറ്റ് പരിധികളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. വായ്പാ ഇളവുകള്‍ നല്‍കുമ്ബോഴും സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ നിബന്ധനകള്‍ ബാങ്കുകള്‍ കര്‍ശനമായി പാലിക്കണം. മാസതവണകള്‍ ഒരാളുടെ ആകെ വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന നിബന്ധനയും ഇതില്‍ പ്രധാനമാണ്.

1 st paragraph