മലപ്പുറം തിരൂര്‍ സ്വദേശിയെ ഒമാനില്‍ കാണാതായി

ഒമാനില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ (34) ആണ് കാണാതായത്.ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത്. കാബൂറയില്‍ ജോലി ചെയ്തിരുന്ന അനസ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അനസിനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു. പിന്നാലെ വിമാനത്താവളത്തില്‍ വെച്ചാണ് അനസിനെ കാണാതായത്.
അന്വേഷണത്തില്‍ മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാളെ കണ്ടതായി ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അനസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 92668910, 99724669 എന്നീ നമ്ബറുകളില്‍ അറിയിക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.

