Fincat

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച്‌ പുതിയ വിമാന സര്‍വീസ്


പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി വിമാന കമ്ബനിയായ സൗദിയ റിയാദിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച്‌ കൊണ്ട് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു.ഫെബ്രുവരി ഒന്ന് മുതലാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയ്ക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. ആഴ്ചയില്‍ എട്ട് സര്‍വീസുകളാകും ആദ്യഘട്ടത്തില്‍ ഉണ്ടാവുക. ഇതോടെ ഇന്ത്യയില്‍ സൗദിയ സര്‍വീസ് നടത്തുന്ന ഏഴാമത്തെ നഗരമായി കോഴിക്കോട് മാറും.

ബെംഗളൂരു, മുംബൈ, കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഖ്നൗ എന്നിവയ്ക്ക് പുറമെയാണ് കോഴിക്കോട്ടേക്ക് സൗദിയ സര്‍വീസ് വ്യാപിപ്പിക്കുന്നത്. പുതിയ റൂട്ട് മലബാര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

1 st paragraph

ഹജ്ജ്, ഉംറ തീര്‍ത്ഥാടന സീസണുകളില്‍ സൗദിയിലേക്കുള്ള യാത്ര കൂടുതല്‍ സുഗമമാക്കാനും ഇത് സഹായിക്കും. ലോകത്തിന്റെ നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയ ഇപ്പോള്‍ സര്‍വീസ് നടത്തുന്നുണ്ട്.