ജോലിക്കിടെ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

ഒമാനില്‍ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുപുറം തവവില വീട്ടില്‍ സുരേന്ദ്രന്റെ മകൻ ഷിജോ ആണ് മരിച്ചത്.30 വയസായിരുന്നു. മസ്‌കത്തിനടുത്ത് അല്‍ ഖൂദില്‍ ലിഫ്റ്റ് ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഷിജോ.
ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് ഷിജോയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശകുന്തള കുമാരിയാണ് മാതാവ്. നിലവില്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികള്‍ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

