Fincat

ഓട്ടോറിക്ഷയും വന്ദേ ഭാരത് ട്രെയിനും കൂട്ടിയിടിച്ചു; അനധികൃത വാഹനപ്രവേശനം തടയാനൊരുങ്ങി ആര്‍പിഎഫ്


തിരുവനന്തപുരം: റെയില്‍വേ പരിസരത്തേക്കുള്ള വാഹനങ്ങളുടെ അനധികൃത പ്രവേശനം തടയാൻ നടപടി ഏർപ്പെടുത്താൻ ഒരുങ്ങി റെയില്‍വേ സുരക്ഷാ സേന.അപകട സാധ്യതയുള്ള മേഖലകളില്‍ തടസ്സങ്ങള്‍ വെക്കാനാണ് ആർപിഎഫ് തീരുമാനം. 2025 ഡിസംബർ 23ന് വർക്കല അകത്തുമുറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച സംഭവത്തെ തുടർന്നാണ് ഈ നീക്കം.

നിയന്ത്രണം വിട്ട് പ്ലാറ്റ് ഫോമിലേക്ക് ഇടിച്ചുകയറിയ ഓട്ടോ ട്രാക്കിലേക്ക് വീഴുകയും അതേസമയം കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഓട്ടോയില്‍ ഇടിക്കുകയുമായിരുന്നു. ഓട്ടോ ട്രാക്കില്‍ മറിഞ്ഞ ഉടനെ മദ്യപിച്ചിരുന്ന ഡ്രൈവർ ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള സർവീസുകള്‍ ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.

1 st paragraph

സംഭവത്തില്‍ ആർക്കും പരിക്കുകള്‍ സംഭവിച്ചില്ലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുള്ള നീക്കത്തിലാണ് ആർപിഎഫ്. റെയില്‍വേ ട്രാക്കിലേക്ക് അനധികൃതമായി വാഹനങ്ങള്‍ കടക്കാൻ സാധ്യതയുള്ള ഇടങ്ങള്‍ ആർപിഎഫിൻെറ നേതൃത്വത്തില്‍ ബ്ലോക്ക് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവർക്കെതിരെ റെയില്‍വേ ആക്‌ട് പ്രകാരം ക്രിമിനല്‍ കേസ് റജിസ്റ്റർ ചെയ്യും. കൂടാതെ മോട്ടോർ വാഹന വകുപ്പ് വഴി ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുക, അപകടം മൂലം റെയില്‍വേക്ക് സംഭവിച്ച നഷ്ടം പ്രതിയില്‍ നിന്ന് ഈടാക്കുക തുടങ്ങിയ നടപടികളായിരിക്കും ആർപിഎഫ് സ്വീകരിക്കുക.

അകത്തുമുറിയിലെ അപകടത്തില്‍ ഡ്രൈവർ സുധിക്കെതിരെ റെയില്‍വേ ആക്‌ട് 1989 പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ 5 വർഷം വരെ തടവ് ലഭിക്കാം.

2nd paragraph