Fincat

വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ; കര്‍ശന നിയമവുമായി സൗദി അറേബ്യ


സൗദി അറേബ്യയില്‍ വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ നല്‍കേണ്ടി വരും. ഇത്തരം പ്രവര്‍ത്തികള്‍ ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.300 മുതല്‍ 500 റിയാല്‍ വരെ പിഴയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധനയും ശക്തമാക്കും. അത്യാധുനിക ക്യാമറകളുടെ സഹായത്തോടെയാണ് സൗദിയില്‍ ഇപ്പോള്‍ ട്രാഫിക് പരിശോധന നടക്കുന്നത്.