Kavitha

സ്വര്‍ണ്ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്തവര്‍ക്ക് കോളടിച്ചു, റെക്കോര്‍ഡിട്ട് ദുബായിലെ സ്വര്‍ണവില

ദുബൈ: ആഭരണം എന്നതിനൊപ്പം നിക്ഷേപം എന്ന ആകര്‍ഷണമാണ് ദുബായില്‍ സ്വര്‍ണം. സ്വര്‍ണ്ണത്തില്‍ പണമിറക്കിയവര്‍ക്ക് കോളടിച്ച്, റെക്കോര്‍ഡിട്ട് ദുബായിലെ സ്വര്‍ണവില. 24 ക്യാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് പന്ത്രണ്ടര ദിര്‍ഹവും 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11.75 ദിര്‍ഹവുമാണ് ഒറ്റയടിക്ക് കൂടിയത്. നിക്ഷേപകരെ ലക്ഷ്യമിട്ട് ബാങ്കുകള്‍ അവതരിപ്പിച്ച വിര്‍ച്വല്‍ സ്വര്‍ണ ബാറുകള്‍ക്കും ഫിസിക്കല്‍ ഗോള്‍ഡ് ബാറുകള്‍ക്കും വന്‍ ഡിമാന്‍ഡാണ്.

1 st paragraph

നിലവില്‍, ദുബായില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ത്യയേക്കാള്‍ ഏകദേശം 6,600 രൂപ വിലകുറവാണ്. എമിറേറ്റ്‌സ് എന്‍ബിഡി ഈയിടെ ഉപഭോക്താക്കള്‍ക്ക് അക്കൗണ്ട് വഴി നേരിട്ടും വിര്‍ച്വലായും വാങ്ങാവുന്ന ഗോള്‍ഡ് ബാറുകള്‍ അവതരിപ്പിച്ചിരുന്നു. നിക്ഷേപിച്ചവര്‍ക്കെല്ലാം നേട്ടം ഉണ്ടായ ദിവസമാണ് കടന്നു പോയത്. 24 കാരറ്റ് സ്വര്‍ണം ഒരു പവന് 100 ദിര്‍ഹമാണ് ഇന്ന് മാത്രം കൂടിയത്. 2400 രൂപയിലധികമാണ് വര്‍ധനവ്.

22 കാരറ്റ് സ്വര്‍ണം പവന് 94 ദിര്‍ഹംത്തിനും ഇതേ ഉയര്‍ച്ചയുണ്ടായി. ലോക രാഷ്ട്രീയ സാഹചര്യം തന്നെയാണ് മിഡില്‍ ഈസ്റ്റിലും സ്വര്‍ണവിലയെ റോക്കറ്റില്‍ കയറ്റുന്നത്. 60 ശതമാനത്തിനും മുകളിലാണ് ഒരു വര്‍ഷം കാത്തിരുന്നാല്‍ സ്വര്‍ണത്തിലെ ലാഭം.

2nd paragraph