തിരൂർ താഴെപ്പാലം അപ്രോച്ച് റോഡ് ഇൻ്റർലോക്ക് ചെയ്യാൻ 20.6 ലക്ഷം അനുവദിച്ചു

തിരൂർ : നഗരത്തിൽ തകർന്നു കിടക്കുന്ന താഴെപ്പാലം അപ്രോച്ച് റോഡിൻ്റെ ഭാഗം ഇൻറർലോക്ക് ചെയ്യുന്നതിന് 20.60 ലക്ഷം രൂപ അനുവദിച്ചു.കുറുക്കോളി മൊയ്തീൻ എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും റോഡിന്റെയും പാലങ്ങളുടെയും ചീഫ് എഞ്ചിനിയർമാരുടെയും മുന്നിൽ റോഡിൻ്റെ നിലവിലെ അവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.

റോഡ് തകർന്നുകിടക്കുന്നത് പ്രദേശവാസികൾക്കും വാഹന ഗതാഗതത്തിനും വളരെ പ്രയാസം സൃഷ്ടിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് ജനരോഷം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഏറെ നാളായി
ഈ വിഷയത്തിന് പരിഹാരം ഉണ്ടാക്കുന്നതിന് വേണ്ടി എം.എൽ.എ ശ്രമിച്ചു വരികയായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് മൂലം ഇത് വൈകുകയാണ് ചെയ്തത്.
താഴെപ്പാലം അപ്പ്രോച്ച് റോഡിൻ്റെ തകർന്നു കിടക്കുന്ന ഭാഗം ഇൻറർലോക്ക് ചെയ്യുന്നതോടുകൂടി പ്രദേശം ഗതാഗതത്തിന് കൂടുതൽ സൗകര്യപ്രദമാകും.

