10 വയസുകാരനെ പീഡിപ്പിച്ച 44 കാരന്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയ നാല്‍പ്പത്തിനാലുകാരന്‍ അറസ്റ്റില്‍. ചന്തു എന്ന് വിളിക്കുന്ന സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ചെരുപ്പ് വാങ്ങാന്‍ പോയ കുട്ടിയെയും ബന്ധുവിനെയും പ്രതി ബൈക്കില്‍ കയറ്റി കടയില്‍ എത്തിച്ചു.

സാധനം വാങ്ങിയ ശേഷം മടങ്ങുമ്പോള്‍ കുട്ടിയുടെ ബന്ധു വഴിയില്‍ ഇറങ്ങി. തുടര്‍ന്ന് കുട്ടിയെ ബൈക്കില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത കടയ്ക്കല്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
