ദുബായ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം; ഇടപാടുകളില്‍ വൻ വര്‍ധനവ്

ദുബായുടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം. 2025ല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തി.2033 ഓടെ ഒരു ട്രില്യണ്‍ കടക്കുമൊണ് വിലയിരുത്തല്‍. ദുബായുടെ സാമ്ബത്തിക മേഖലയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി.
ദുബായുടെ റിയല്‍ എസ്റ്റേറ്റ് മേഖല 2025 ല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് വ്യാപാരം അവസാനിച്ചതെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2,15,700 പ്രോപ്പര്‍ട്ടി വില്‍പ്പനായാണ് പോയ വര്‍ഷം രേഖപ്പെടുത്തിയത്. വാര്‍ഷിക റെക്കോര്‍ഡ് കണക്ക് ഇടപാടുകളില്‍ 18.7 ശതമാനം വളര്‍ച്ചയും വില്‍പ്പന മൂല്യത്തില്‍ 30.9 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഇതിലൂടെ 917 ബില്യണ്‍ ദിര്‍ഹത്തിന്റെ ഇടപാടാണ് നടന്നത്. ദുബായുടെ കാഴ്ചപ്പാടിലും സമ്ബദ് വ്യവസ്ഥയുടെ പ്രതിരോധശേഷിയിലും വികസന പാതയുടെ വ്യക്തതയിലുമുള്ള വിശ്വാസമാണ് റെക്കോര്‍ഡ് ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.

ശ്രദ്ധാപൂര്‍വ്വമായ ആസൂത്രണം, സുതാര്യമായ നിയന്ത്രണങ്ങള്‍, ജീവിതനിലവാരം നിലനിര്‍ത്തിക്കൊണ്ടുള്ള സമതുലിതമായ സമീപനം എന്നിവയുടെ പ്രാധാന്യം ഇത് അടിവരയിടുന്നു. ദുബായ് റിയല്‍ എസ്റ്റേറ്റ് സെക്ടര്‍ സ്ട്രാറ്റജി 2033 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്ക് ദുബായിയുടെ റിയല്‍ എസ്റ്റേറ്റ് വിപണി മുന്നേറുന്നതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇടപാടുകളുടെ അളവ് 70 ശതമാനം വര്‍ധിപ്പിച്ച് ഒരു ട്രില്യണ്‍ ദിര്‍ഹത്തിലെത്തിക്കുക എന്നതാണ് ലക്ഷ്യം. ലോകത്തിലെ മുന്‍നിര സാമ്ബത്തിക നഗരങ്ങളില്‍ ദുബായുടെ സ്ഥാനം ശക്തിപ്പെടുത്താനും സമ്ബദ് വ്യവസ്ഥ ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന ദുബായ് സാമ്ബത്തിക അജണ്ടയുമായും സംയോജിപ്പിക്കുന്നതാണ് ഈ വളര്‍ച്ച.
വില്‍പ്പന, പാട്ടക്കരാര്‍, ഉള്‍പ്പെടെയുള്ള എല്ലാ റിയല്‍ എസ്റ്റേറ്റ് സേവനങ്ങളും ഉള്‍പ്പെടെ 3.11 ദശലക്ഷം ഇടപാടുകളാണ് 2025ല്‍ നടന്നത്. 2024-നെ അപേക്ഷിച്ച് 7 ശതമാനമാണ് വര്‍ധന. 2025-ല്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ 680 ബില്യ ദിര്‍ഹം കവിഞ്ഞു. മൂല്യത്തില്‍ 29 ശതമാനവും എണ്ണത്തില്‍ 20 ശതമാനവുമാണ് വര്‍ധന രേഖപ്പെടുത്തിയത്. ആകെ നിക്ഷേപത്തിന്റെ 56.6 ശതമാനവും റസിഡന്റ് നിക്ഷേപകരാണ്. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സ്ത്രീകള്‍ തങ്ങളുടെ സാന്നിധ്യം ക്തിപ്പെടുത്തിയതായും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

