ജോസ് കെ മാണിയെ കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് പച്ചക്കൊടി; ഇടത് വിടില്ലെന്ന് റോഷി അഗസ്റ്റിന്‍

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി. സോണിയ ഗാന്ധി ജോസ് കെ മാണിയുമായി നേരിട്ട് സംസാരിച്ചതായി റിപ്പോര്‍ട്ട്. പാലായടക്കം മുന്‍ സീറ്റുകള്‍ വേണമെന്ന് ജോസ് കെ മാണി ഉപാധി വെച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ കൂടുതല്‍ സീറ്റെന്ന ഓഫര്‍ വച്ചേക്കും. എന്നാല്‍, റോഷി അഗസ്റ്റിനടക്കം ഒരു വിഭാഗത്തിന് മുന്നണി മാറ്റ ചര്‍ച്ചകളോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിലുടെ പരസ്യമായി തന്നെ റോഷി അഗസ്റ്റിന്‍ മുന്നണി മാറ്റത്തിനെതിരെ നിലപാട് അറിയിച്ചു. ഇടത് നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് തുടരും എന്ന അടിക്കുറിപ്പുമായാണ് റോഷി അഗസ്റ്റിന്റെ പോസ്റ്റ്. കേരള കോണ്‍ഗ്രസ് (എം) മുന്നണി വിട്ടേക്കുമെന്ന സൂനചയ്ക്കിടെയാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം.

