Kavitha

‘നിലവിലെ എസ്‌ഐടി അന്വേഷിച്ചാല്‍ ശബരിമല കേസ് തെളിയില്ല, തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് വ്യക്തമാക്കണം’


മലപ്പുറം: നിലവിലെ എസ്‌ഐടി അന്വേഷിച്ചാല്‍ ശബരിമല കേസ് തെളിയില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍.തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് വ്യക്തമാക്കണമെന്നും
സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ ശക്തരായവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണം കണ്ടാല്‍ കാന്തിക ശേഷിയുള്ളവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് തൃണമൂലിന്റെ നിലനില്‍പിന്റെ പ്രശ്‌നം കൂടിയാണ്.
യുഡിഎഫ് എവിടെ മത്സരിക്കാന്‍ ആവശ്യപ്പെട്ടാലും തയ്യാറാണ്. ഫെബ്രുവരി ആറിന് തുടങ്ങുന്ന പ്രതിപക്ഷ നേതാവിന്റെ ജാഥയില്‍ ശക്തമായ പങ്കാളിത്തമുണ്ടാകും. 100 സീറ്റുകള്‍ക്ക് മുകളില്‍ യുഡിഎഫ് നേടും. 15% ഇടതുപക്ഷ വോട്ട് യുഡിഎഫിന് ലഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍
ആന്റി പിണറായി വോട്ട് യുഡിഎഫിന് ലഭിച്ചില്ല. താന്‍ നിലമ്പൂരില്‍ മത്സരിച്ചത് കൊണ്ടാണ് സ്വരാജ് പരാജയപ്പെട്ടതെന്നും അൻവർ പറഞ്ഞു.

1 st paragraph

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗ്യാസ് തീര്‍ന്നു. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ല. പിണറായി ഇപ്പോള്‍ പഴയ നേതാക്കളെ തിരികെ കൊണ്ടുവരുന്നത് റിയാസ് സേയ്ഫായതിനാലാണ്.
എളമരം കരീമിനേയും പി മോഹനന്‍ മാസ്റ്ററേയും വെട്ടിനിരത്തിയെന്നും അന്‍വര്‍ ആരോപിച്ചു.