കടൽ സമ്പത്ത് വീണ്ടെടുക്കാനായി കടലോര നടത്തം സംഘടിപ്പിച്ചു

താനൂർ : കടലിന്റെയും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് സ്റ്റേറ്റ് ഫിഷറീസ് മാനേജ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താനൂർ മത്സ്യഭവൻ പരിധിയിൽ എളാരം ബീച്ചിൽ കടലോര നടത്തം സംഘടിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ എം.പി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ മുഹ്സിന അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കടലും കടൽ വിഭവങ്ങളുടെയും സുസ്ഥിര സംരക്ഷണത്തെ കുറിച്ചും മാലിന്യ മുക്തമായി മാറ്റിയെയെടുക്കേണ്ടതിനെ കുറിച്ചും ജി.ആർ.എഫ്.ടി.വി.എച്ച്.എസ്. എസ്. പ്രിൻസിപ്പൽ ഭാസ്കരൻ മാസ്റ്റർ, ജി.ആർ.എസ്.ടി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. ടി. മുജീബ് റഹ്മാൻ, മത്സ്യഫെഡ് പ്രൊജക്ട് ഓഫീസർ ശ്രീലക്ഷ്മി, സി.എം.എഫ്.ആർ.ഐ. സീനിയർ ടെക്‌നിഷ്യൻ പി. അൻസാർ, എൻ.എസ്.എസ് സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ടീം അംഗം മുഹമ്മദ് സക്കീർ, പൊന്നാനി കോസ്റ്റൽ പോലീസ് സി.പി.ഒ ജിൻ ദേവ്,
പൊന്നാനി എം.ഇ.എസ് കോളേജ് ബിരുദ വിദ്യാർഥികളായ കെ. കെ, ജിൻഷ, പി. എം ജിഷ തുടങ്ങിയവർ സംസാരിച്ചു.
അമ്പത്തിലധികം പേർ പങ്കെടുത്ത ചടങ്ങിൽ താനൂർ ജി.ആർ.എഫ്.ടി.വി.എച്ച്.എസ് എസിലെ എൻ. എസ്. എസ് യൂണിറ്റ് വിദ്യാർഥികൾ,കടലോര ജാഗ്രത സമിതി അംഗങ്ങൾ, കോസ്റ്റൽ പോലീസ് പൊന്നാനി, വിവിധ മത്സ്യ തൊഴിലാളി ട്രേഡ് യൂണിയൻ പ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ അനുബന്ധ മത്സ്യതൊഴിലാളികൾ, താനൂർ മത്സ്യഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. താനൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി. മുഹമ്മദ് സജീർ സ്വാഗതവും എസ്. എസ് പ്രോഗ്രാം കോർഡിനേറ്ററും ജി. ആർ.എസ്. ടി.വി.എച്ച്.എസ്.എസ് അധ്യാപികയുമായ എസ്. സജിത നന്ദയും പറഞ്ഞു.

