വിഷം കഴിച്ചെന്ന് സഹോദരനോട് വിളിച്ചുപറഞ്ഞു; കര്‍ഷകന്‍ ജീവനൊടുക്കി

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു.അതേസമയം തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കാലിലെ അസുഖത്തിനുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതും ബാങ്കിലെ ലോണ്‍ ജപ്തി നടപടിയായതിനാല്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ ഗോപാലകൃഷ്ണന്‍ മനോവിഷമത്തിലായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
മൂപ്പില്‍ നായര്‍ കുടുംബത്തില്‍ നിന്നാണ് ഗോപാലകൃഷ്ണന്റെ കുടുംബം ഭൂമി വാങ്ങിയത്. അനധികൃത വില്‍പ്പനയെന്ന് കാട്ടി പരാതികള്‍ ഉയര്‍ന്നതോടെ, മൂപ്പില്‍ നായരുടെ കുടുംബം വില്‍പ്പന നടത്തിയ ഭൂമികളിലെ റവന്യൂ നടപടികള്‍ ജില്ലാ കളക്ടര്‍ തടഞ്ഞിരുന്നു. ഇതോടെയായിരുന്നു ഗോപാലകൃഷ്ണന്‍ തണ്ടപ്പേര് ലഭിക്കാതായത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
