Kavitha

കാട്ടാനയെ തുരത്താൻ ശ്രമം; പടക്കം പൊട്ടിത്തെറിച്ച്‌ വനംവകുപ്പ് വാച്ചറുടെ വിരലുകള്‍ അറ്റു


തൃശ്ശൂർ: ചേലക്കര ചിറങ്കോണത്ത് കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനംവകുപ്പ് വാച്ചറുടെ വിരലുകള്‍ അറ്റു.മച്ചാട് റേഞ്ചിന് കീഴിലുള്ള വാഴാനി വനം സ്റ്റേഷൻ പരിധിയില്‍ ഇന്ന് പുലർച്ചെയാണ് സംഭവം. അകമല ആർആർടി വിഭാഗത്തിലെ വാച്ചർ ചാക്കോയ്ക്കാണ് പരിക്കേറ്റത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് അപകടം.