Kavitha

ബിഗ് ടിക്കറ്റില്‍ ഒറ്റയ്ക്ക് കോടികള്‍ നേടി ഇന്ത്യൻ പ്രവാസി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും


അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒറ്റയ്ക്ക് നേടിയ 25 മില്യണ്‍ ദിർഹം (ഏകദേശം 62 കോടി രൂപ) സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാൻ ഇന്ത്യൻ പ്രവാസി.ചെന്നൈ സ്വദേശിയായ സരവണൻ വെങ്കിടാചലമാണ് വ്യത്യസ്തമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. നവംബർ 3-ന് നടന്ന ബിഗ് ടിക്കറ്റ് സീരീസ് 280-ന്റെ നറുക്കെടുപ്പിലാണ് സരവണനെ കോടികളുടെ ഭാഗ്യം തേടിയെത്തിയത്.

ചെന്നൈ സ്വദേശിയായ സരവണൻ കഴിഞ്ഞ ആറ് വർഷമായി അബുദബിയില്‍ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. ഭാഗ്യ നമ്പറായ 463221 എന്ന ടിക്കറ്റ് 44കാരനായ സരവണൻ ഒറ്റയ്ക്കാണ് വാങ്ങിയത്. എന്നാല്‍ സമ്മാനത്തുകയായ 25 മില്യണ്‍ ദിർഹം ഇപ്പോള്‍ 25 സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനാണ് സരവണൻ തീരുമാനിച്ചിരിക്കുന്നത്.

1 st paragraph

ബിഗ് ടിക്കറ്റ് വിജയത്തിന് പിന്നാലെ, തനിക്ക് ലഭിച്ച സമ്മാനത്തുക ബുദ്ധിപൂർവം ചിലവഴിക്കാനാണ് വെങ്കിടാചലം തീരുമാനിച്ചിരിക്കുന്നത്. തന്റെ വിഹിതത്തില്‍ ഒരു ഭാഗം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചു. ബാക്കിയുള്ള തുക ഭാവിയിലേക്കുള്ള ദീർഘകാല ലക്ഷ്യങ്ങള്‍ മുൻനിർത്തിയാണ് വെങ്കിടാചലം വിനിയോഗിക്കുന്നത്.

വിജയിയായ ശേഷവും വെങ്കിടാചലം ബിഗ് ടിക്കറ്റിന്റെ പ്രതിമാസ നറുക്കെടുപ്പുകളില്‍ പങ്കുചേരുന്നത് തുടരുകയാണ്. മറ്റുള്ളവരോടും ഈ ഭാഗ്യപരീക്ഷണത്തില്‍ പങ്കാളികളാകാൻ അദ്ദേഹം പതിവായി നിർദ്ദേശിക്കാറുണ്ട്.

2nd paragraph