Kavitha

യുഎഇയില്‍ തണുപ്പ് കൂടുതല്‍ ശക്തമാകുന്നു; വരും ദിവസങ്ങളിലും കാലാവസ്ഥാ മാറ്റം ഉണ്ടാകുമെന്ന് വിലയിരുത്തല്‍


യുഎ‌ഇയില്‍ തണുപ്പ് കൂടുതല്‍ ശക്തമാകുന്നു. കാലാവസ്ഥാ മാറ്റങ്ങള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഞായറാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. യുഎഇയില്‍ തണുപ്പിന്റെ കാഠിന്യം ഏറുകയാണ്. രാവിലെയും രാത്രിയുമാണ് ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ ശൈത്യം ഇനിയും ശക്തമാകുന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് നിലവിലെ കാലാവസ്ഥാ മാറ്റത്തിന് പ്രധാന കാരണം. അടുത്ത കുറച്ച്‌ ദിവസങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാല്‍ ചില പ്രദേശങ്ങളില്‍ അതിരൂക്ഷമായ തണുപ്പ് ആയിരിക്കും അനുഭവപ്പെടുക. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാറ്റും പൊടിയും കാരണം റോഡിലെ കാഴ്ചപരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കണമെന്നും വേഗത കുറയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.

1 st paragraph

മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ഹസാര്‍ഡ് ലൈറ്റുകള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഞായറാഴ്ചയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മലയോര മഖലകളില്‍ ഉള്‍പ്പെടെ മൂടല്‍മഞ്ഞും ശക്തമാകും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതില്‍ കടലില്‍ പോകുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നല്‍കി. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. കാലാവസ്ഥാ മാറ്റങ്ങള്‍ മനസിലാക്കുന്നതിനായി ഔദ്യോഗിക പ്ലാറ്റ്‌ഫോമുകള്‍ പിന്‍തുടരണമെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

2nd paragraph