ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കുവൈത്ത് കാലാവസ്ഥാ കേന്ദ്രം

കുവൈത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴയക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. നാളെയും ഞായറാഴ്ചയുമാണ് ഏറ്റവും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലും രൂപപ്പെടും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തിരമാലകള്‍ ആറ് അടിയില്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. മഴക്കൊപ്പം രാജ്യത്ത് തണുപ്പും കൂടുതല്‍ ശക്തമാകും. ഉപരിതലത്തിലെ ന്യൂനമര്‍ദ്ദവും അന്തരീക്ഷത്തിന്റെ വായുപ്രവാഹവും ഒത്തുചേരുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം. ഞായറഴ്ച ഉച്ചയോടെ മഴക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

