Kavitha

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസം; കടാശ്വാസ പദ്ധതിയുമായി കുവൈത്ത് ഭരണകൂടം


കുവൈത്തില്‍ കടബാധ്യതകള്‍ മൂലം നിയമനടപടികള്‍ നേരിടുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ആശ്വാസമായി ബൃഹത്തായ കടാശ്വാസ പദ്ധതിയുമായി കുവൈറ്റ് ഭരണകൂടം.സാമൂഹിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച ‘ഫസാഅത്ത് അല്‍-ഗരിമിന്‍’ എന്ന രണ്ടാം ഘട്ട ധനസമാഹരണ ക്യാമ്പയിനിലൂടെ 1.5 കോടിയിലധികം കുവൈറ്റ് ദിനാര്‍ സമാഹരിച്ചു. ഈ തുക കടക്കെണിയില്‍പ്പെട്ട് ജയിലിലായവരെയും യാത്രാവിലക്ക് നേരിടുന്നവരെയും സഹായിക്കുന്നതിനായി വിനിയോഗിക്കും.

കടബാധ്യത മൂലം ദുരിതമനുഭവിക്കുന്നവരുടെ കേസുകള്‍ ഓരോന്നായി പരിശോധിച്ച ശേഷമായിരിക്കും തുക കൈമാറുക. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ജയിലില്‍ കഴിയുന്ന കുടുംബനാഥന്മാര്‍ക്കും മുന്‍ഗണന നല്‍കും. റമദാന്‍ മാസത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ജീവകാരുണ്യ പദ്ധതിയിലേക്ക് കുവൈറ്റിലെ സ്വദേശികളും പ്രവാസികളും വിവിധ സ്ഥാപനങ്ങളും ഉദാരമായാണ് സംഭാവന നല്‍കിയത്.

1 st paragraph