മലപ്പുറത്തിന്റെ കായിക പ്രതിഭകള്‍ക്ക് ആദരം


കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്.
വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം താരങ്ങള്‍ ആദരം ഏറ്റുവാങ്ങി. ജില്ലാ ആസൂത്രണ സമിതി സമ്മേളന ഹാളില്‍ നടന്ന പരിപാടി പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാവര്‍ക്കും പ്രോത്സാഹനം നല്‍കുന്നതാണ് ജില്ലയുടെ പാരമ്പര്യമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ അഡ്വ. വി. റിനിഷ റഫീഖ് മുഖ്യാതിഥിയായി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹൃഷികേഷ് കുമാര്‍, എം.എസ്.പി അസി. കമാന്‍ഡന്റ് ഹബീബ് റഹ്‌മാന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സി. അംഗങ്ങളായ സി. സുരേഷ്, ലിയാക്കത്തലി കുരിക്കള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.
