MX

‘ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്’; തടവുകാരുടെ വേതനം ഉയർത്തിയതിൽ മുഖ്യമന്ത്രി

ജയിൽ തടവുകാരുടെ വേതനം ഉയർത്തിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ തത്വമാണ്. സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി.

1 st paragraph

2016ലെ മോഡൽ പ്രിസൺ മാനുവൽ പ്രകാരം മൂന്നുവർഷത്തിലൊരിക്കൽ വേതനം ഉയർത്തണം. ഇതിനുമുൻപ് വേതനം പരിഷ്കരിച്ചത് 2018ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തിനേക്കാൾ ഉയർന്ന വേതനം ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഏഴു വർഷത്തിന് ശേഷമാണ് തടവുകാരുടെ വേതനത്തിൽ വർധനവ് വരുത്തിയത്.

സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡിൽ 560 രൂപ, അൺ സ്‌കിൽഡിൽ 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിൽ 230 രൂപയായിരുന്നു കൂലി.

 

2nd paragraph