MX

അജ്ഞാത നമ്പറില്‍ നിന്നും വാട്‌സ്‌ആപ്പില്‍ നിരന്തരം കോള്‍ വരുന്നുണ്ടോ? പരിഹാര മാര്‍ഗമിതാ!


അറിയാത്ത ഏതെങ്കിലും നമ്പറില്‍ നിന്നും വാട്‌സ്‌ആപ്പിലേക്ക് കോളുകള്‍ വരാറുണ്ടോ? നിരന്തരം വരുന്ന ഇത്തരം കോളുകള്‍ മൂലം ശല്യം സഹിക്കാൻ കഴിയുന്നില്ലെങ്കില്‍ എന്ത് ചെയ്യും, അടുത്ത ഓപ്ഷൻ ബ്ലോക്ക് ചെയ്യുക എന്നത് മാത്രമാണെന്ന് കരുതരുത്.സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ഇത്തരം കോളുകള്‍ ഒഴിവാക്കാൻ വാട്‌സ്‌ആപ്പ് തന്നെ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന നല്ല കിടിലൻ ഓപ്ഷനുണ്ട്.

പലർക്കും ഇതിനെ കുറിച്ച്‌ ധാരണയുമുണ്ടാകും. എന്നാല്‍ അറിയാത്തവർ ഇതൊന്ന് അറിഞ്ഞിരിക്കണം. വാട്‌സ്‌ആപ്പിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള രാജ്യം നമ്മുടെ ഇന്ത്യയാണ്. ഇന്ന് പല വ്യാജന്മാരും ഇത്തരം കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നത് വാർത്തകളാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ?

1 st paragraph

വാട്‌സ്‌ആപ്പിന്റെ സൈലൻസ് അണ്‍നോണ്‍ കോളേഴ്‌സ് ഫീച്ചറിനെ കുറിച്ച്‌ അറിയാത്തവർ അതൊന്നു ആക്ടിവേറ്റ് ചെയ്താല്‍ പ്രശ്‌നം അവിടെ തീർന്നു. സെറ്റിങ്‌സില്‍ കയറി ഇതൊന്ന് ടേണ്‍ ഓണ്‍ ചെയ്താല്‍ അനാവശ്യമായ കോളുകളൊന്നും ശല്യം ചെയ്യില്ല. ഇനി ഈ ഫീച്ചറിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞു തരാം.

നിങ്ങളുടെ ഫോണ്‍ നമ്പർ കയ്യിലുള്ള ആർക്കും നിങ്ങളെ വാട്‌സ്‌ആപ്പില്‍ വിളിക്കാം. ചില സമയങ്ങളില്‍ നിങ്ങള്‍ ഇതുവരെയും ബന്ധപ്പെടുകയോ സേവ് ചെയ്യുകയോ ചെയ്യാത്ത നമ്പറില്‍ നിന്നും കോളുകള്‍ വരാം. ഇത്തരം അവസ്ഥയില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് ഇവരെ ബ്ലോക്ക് ചെയ്യാം അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ സെറ്റിങ്‌സ് ഉപയോഗിക്കാം. ആവശ്യമില്ലാത്ത കോളുകള്‍ സൈലൻസ് ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യതയെ സുരക്ഷിതമാക്കും. ഇതുമാത്രമല്ല സ്പാം അല്ലെങ്കില്‍ സ്‌കാം കോളുകള്‍ നിങ്ങളെ ശല്യം ചെയ്യില്ല. ഇതിന്റെ ഏറ്റവും നല്ലഭാഗം എന്താണെന്നാല്‍ ഈ കോളുകള്‍ മുഴുവനായി അപ്രത്യക്ഷമാകുകയല്ല ചെയ്യുക, ഇവ വാട്‌സ്‌ആപ്പ് കോള്‍ ഹിസ്റ്ററിയില്‍ റെക്കോർഡ് ചെയ്യപ്പെടും. ഇതിനാല്‍ നിങ്ങള്‍ക്ക് തിരികെ വിളിക്കേണ്ട കോള്‍ ആണെങ്കില്‍ അങ്ങനെ ചെയ്യുകയും ചെയ്യാം. നിങ്ങള്‍ക്ക് അറിയാവുന്ന നമ്പറില്‍ നിന്നു മാത്രമേ നിങ്ങള്‍ക്ക് കോളുകള്‍ വരു എന്നതാണ് ഏറ്റവും ആശ്വാസകരം.

2nd paragraph

വാട്‌സ്‌ആപ്പ് തുറന്ന്, വലത് വശത്ത് മുകളിലായുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പ് ചെയ്യുക, നേരെ സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോകുക, അതില്‍ പ്രൈവസിയില്‍ ടാപ്പ് ചെയ്യുക, പിന്നാലെ കോള്‍സ് സെക്ഷനിലേക്ക് സ്‌ക്രോള്‍ ചെയ്യാം, ഇവിടെ സൈലൻസ് അണ്‍നോണ്‍ കോളേഴ്‌സ് എന്ന ടോഗിള്‍ ടേണ്‍ ഓണ്‍ ചെയ്യുക. ഇതാണ് ആൻഡ്രോയിഡിലേ രീതി, ഐഒഎസില്‍ ആണെങ്കില്‍ വാട്‌സ്‌ആപ്പ് തുറന്ന്, താഴെ വലത് വശത്തായുള്ള സെറ്റിങ്‌സ് ഓപ്ഷനില്‍ ടാപ്പ് ചെയ്ത ശേഷം പ്രൈവസി ഓപ്ഷനിലേക്ക് പോകണം, താഴേക്ക് ഒന്ന് സ്‌ക്രോള്‍ ചെയ്ത് കോള്‍സില്‍ ടാപ്പ് ചെയ്യാം, ഇവിടെ സൈലൻസ് അണ്‍നോണ്‍ കോളേഴ്‌സ് ടോഗിള്‍ ടേണ്‍ ഓണ്‍ ചെയ്യാം.

സൈലൻസ് ആയിപ്പോയ അണ്‍നോണ്‍ കോളിലേക്ക് നിങ്ങള്‍ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്താല്‍ പിന്നീട് അവ സൈലൻസാവില്ല. ഇനി ഇവരില്‍ നിന്നും കോളോ മെസേജോ ലഭിക്കാൻ താത്പര്യമില്ലെങ്കില്‍ അവരെ ബ്ലോക്ക് ചെയ്യാം.