MX

‘ചെന്താമര പുറംലോകം കാണരുത്, തൂക്കുകയര്‍ കിട്ടണം’; സർക്കാർ സഹായം കിട്ടിയില്ലെന്നും സുധാകരന്‍റെ മക്കള്‍

പാലക്കാട്: പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതക കേസില്‍ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കാനിരിക്കെ പ്രതികൾക്ക് പരമാവധിശിക്ഷ നല്‍കണമെന്ന് സുധാകരൻ്റെ കുടുംബം. സുധാകരനേയും ലക്ഷ്മിയേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കേയാണ് കുടുംബത്തിന്‍റെ പ്രതികരണം. ‘അയാള്‍ പുറംലോകം കാണരുത്, തൂക്കുകയര്‍ കിട്ടണം, പേടിച്ചാണ് എല്ലാവരും കഴിയുന്നത്’ സുധാകരൻ്റെ മകൾ പ്രതികരിച്ചു. സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും തൊഴിൽരഹിതരായാണ് കഴിയുന്നതെന്നും സുധാകരൻ്റെ മക്കൾ വ്യക്താമാക്കി.

1 st paragraph

സർക്കാർ പ്രഖ്യാപിച്ച സഹായം ഇതുവരെ ലഭിച്ചില്ലെന്നും വലിയ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും സുധാകരൻ്റെ കുടുംബം അറിയിച്ചു. നെന്മാറ പോത്തുണ്ടിയിൽ ഇരട്ടക്കൊലപാതകം നടന്നിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. പ്രതി ചെന്താമര ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്.

സുധാകരന്റെ ഇളയ മകൾ അഖിലക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കാന്‍ നേരത്തെ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 019ൽ സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇരട്ടക്കൊലപാതകം നടത്തിയത്.

2nd paragraph