വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി; ‘അധിക ബാധ്യത താങ്ങാനാവില്ല’

തിരുവനന്തപുരം: വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി. കോര്‍പ്പറേഷന് ഇത്തരമൊരു അധിക ബാധ്യത താങ്ങാനാവില്ലെന്ന് കെഎസ്‌ആര്‍ടിസി വ്യക്തമാക്കി.ആര്‍ത്തവാവധി ആവശ്യപ്പെട്ടുള്ള വനിതാ ജീവനക്കാരുടെ ഹര്‍ജിയിലാണ് കെഎസ്‌ആര്‍ടിസി നിലപാടറിയിച്ചത്.
ഇത് സര്‍വീസുകളെ ഗുരുതരമായി ബാധിക്കും. ആര്‍ത്തവാവധി അനുവദിക്കുക എന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കെഎസ്‌ആര്‍ടിസി വ്യക്തമാക്കി. ശമ്പളത്തോടുകൂടിയ രണ്ട് ദിവസത്തെ അവധിയായിരുന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടത്.

അതേസമയം കര്‍ണാടകയില്‍ ആര്‍ടിസി ജീവനക്കാരികള്‍ക്ക് മാസത്തില്‍ ഒരു ദിവസം ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവാവധി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. 18 മുതല്‍ 52 വയസ് വരെയുള്ളവര്‍ക്കാണ് ഈ ആനുകൂല്യം. കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയ ആര്‍ത്തവാവധി നയം അനുസരിച്ചായിരുന്നു തീരുമാനം.

