MX

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി

2026 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെയും (ഇ.വി.എം.) വി.വി.പാറ്റ് മെഷീനുകളുടെയും പ്രാഥമിക പരിശോധന മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളകടര്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന് സജ്ജമായിട്ടുള്ള എല്ലാ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഇ.വി.എം/വി.വി.പാറ്റ് വെയര്‍ഹൗസിലെ സ്ട്രോങ്ങ് റൂമിലേയ്ക്ക് മാറ്റി.

 

1 st paragraph

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് കമ്പനിയുടെ അംഗീകൃത എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് പ്രാഥമിക പരിശോധന നടന്നത്. പരിശോധനയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പുതുതായി രൂപീകരിച്ച 784 പോളിഗ് ബൂത്തുകള്‍ അടക്കം ജില്ലയില്‍ 3682 ബൂത്തുകളാണുള്ളത്.

 

നിയമസഭാ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന 4603 ബാലറ്റ് യൂണിറ്റുകള്‍, 4603 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 4971 വി.വി പാറ്റുകള്‍ എന്നിവയുടെ പ്രാഥമിക പരിശോധനയാണ് പൂര്‍ത്തിയായത്. പ്രാഥമിക പരിശോധന പൂര്‍ത്തിയായതിന് ശേഷം മോക്്‌പോളിന് ആവശ്യമായ മെഷീനുകള്‍ തിരഞ്ഞെടുക്കുന്നതിനും, മോക്‌പോള്‍ നിരീക്ഷിക്കുന്നതിനും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. വോട്ടിങ് യന്ത്രങ്ങളില്‍ നിന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തിരഞ്ഞെടുത്ത അഞ്ച് ശതമാനം വോട്ടിങ് യന്ത്രങ്ങള്‍ മോക്ക് പോള്‍ നടത്തി കൃത്യത ഉറപ്പുവരുത്തി.

2nd paragraph