MX

ഹജ്ജ്: ഫ്‌ളൈറ്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

 

2026 ഹജ്ജിന് കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കൊച്ചിൻ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്‌ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ നിന്നും ഫ്‌ളൈ നാസ് ആണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് യാത്ര ഒരുക്കുന്ന ഷോർട്ട് ഹജ്ജും കൊച്ചിയിൽ നിന്നുമാണ്. ആദ്യ സർവ്വീസ് കൊച്ചിയിൽ നിന്നും 2026വ ഏപ്രിൽ 30ന് ഉച്ചക്ക്‌ 2.10ന് പുറപ്പെടും. മെയ് 19 ആണ് അവസാന സർവ്വീസ്. കൊച്ചിയിൽ നിന്നും ഷോർട്ട് ഹജ്ജിനായുള്ള ഫ്‌ളൈറ്റ് സർവ്വീസുകൾ മെയ് 17, 18, 19 തിയ്യതികളിലാണ്.

 

1 st paragraph

കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ ഫ്‌ളൈഅദീൽ ആണ് സർവ്വീസ് നടത്തുന്നത്. 348 പേർക്ക് യാത്രയാകാവുന്ന മൊത്തം 13 സർവ്വീസുകളാണ് കണ്ണൂരിൽ നിന്നുള്ളത്. കണ്ണൂരിൽ നിന്നും ആദ്യ സർവ്വീസ് 2026 മെയ് 5ന രാത്രി 11.30നാണ്. അവസാന സർവ്വീസ് മെയ് 14-നാണ്.

കാലിക്കറ്റ് എംബാർക്കേഷനിൽ നിന്നും ആകാശ എയറാണ്‌സർവ്വീസ് നടത്തുന്നത്. ഷെഡ്യൂൾ ഇതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല.

2nd paragraph

കേരളത്തിലെ മൂന്ന് എബാർക്കേഷനിൽ നിന്നും സൗദിയിലെ ജിദ്ദയിലേക്കാണ് സർവ്വീസുകൾ. ഹജ്ജ് കർമ്മങ്ങൾ പൂർത്തീകരിച്ച് മദീന സന്ദർശനവും നടത്തി മദീനയിൽ നിന്നുമായിരിക്കും മടക്ക യാത്ര.

ഓൺലൈൻ ഫ്‌ളൈറ്റ് ബുക്കിംഗ്;-

ഈ വർഷം മുതൽ ആരംഭിച്ച ഹാജിമാർക്ക് തന്നെ സ്വന്തം നിലയിൽ ഫ്‌ളൈറ്റും, യാത്രാ തിയ്യതിയും തെരഞ്ഞെടുക്കാവുന്ന ഓൺലൈൻ ഫ്‌ളൈറ്റ് ബുക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് ഓരോ കവറിലെയും യൂസർ ലോഗിനിൽ ലഭ്യമാണ്. ഹാജിമാർക്ക് താൽപര്യമുള്ള തിയ്യതി ലഭ്യതക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്. ഈ സൗകര്യം നാല് ദിവസത്തേക്കാണ് ഒരുക്കിയിട്ടുള്ളത്.