Shobika

മലയാളി വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു


ഒമാനില്‍ മലയാളി വിദ്യാർത്ഥി താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്നും വീണു മരണപ്പെട്ടു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടില്‍ ബിനുവിൻ്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസില്‍ ജോർജ് (12) ആണ് മരിച്ചത്.മസ്‌ക്കത്തിലെ വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബേസില്‍ ജോർജ്. വാദി കബീറിലെ അപാർട്ട്മെൻ്റിലാണ് സംഭവം. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.