ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം, 26 ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം. 26 ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഫ്ളൈ വീല്‍സ് എന്ന ബൈക്ക് വര്‍ക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടര്‍ന്നു. മരുന്നുകളും റിക്കാര്‍ഡുകളും കത്തി നശിച്ചിട്ടുണ്ട്. താനൂര്‍, തിരൂര്‍ എന്നിവടങ്ങളില്‍ നിന്ന് അഗ്‌നി രക്ഷാ സേന എത്തി തീ അണച്ചു.

