MX

സിജെ റോയിയുടെ ആത്മഹത്യ; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്ത് പൊലീസ്

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് പൊലീസ്. ജോയിന്റ് ഡയറക്ടര്‍ കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ ഇന്നലെ രാത്രിയിലും പരിശോധന നടന്നിരുന്നു. പുതിയ അന്വേഷണസംഘം രാത്രി വൈകിയും പരിശോധന തുടര്‍ന്നു.സിജെ റോയിയുടെ സംസ്‌കാരം ഇന്ന് നടക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബന്നാര്‍ഘട്ടയിലെ നേച്ചര്‍സ് കാസ്‌കേഡിലാണ്.

1 st paragraph

സംസ്‌കാരം. രാവിലെ 10 മണിക്ക് ഇവിടെ മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് 2 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സെന്റ് ജോസഫ്‌സ് സിറോ മലബാര്‍ പള്ളിയിലെ അന്ത്യ ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. വെസ്റ്റ് സോണ്‍ ജോയിന്റ് കമ്മീഷണര്‍ സി. വംശി കൃഷ്ണയാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്. റോയി ജീവനൊടുക്കാന്‍ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചെലുത്തിയ സമ്മര്‍ദ്ദം ആണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ ആദായനികുതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് ഇന്ന് കടക്കും.