തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, 15 മരണം

റിയോ: ബ്രസീലില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം. വടക്കുകിഴക്കന്‍ ബ്രസീലില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ 15 പേര്‍ കൊല്ലപ്പെട്ടത്. അലഗോവാസ് സംസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലെ ദേശീയ പാതയിലെ വളവില്‍ ബസിന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ബസ് ദേശീയ പാതയില്‍ മലക്കം മറിഞ്ഞാണ് നിന്നത്. സിയറ സംസ്ഥാനത്ത് ഔവര്‍ ലേഡി ഓഫ് കാന്‍ഡലേറിയ ദേവാലയത്തിലെ തീര്‍ത്ഥാടനത്തിന് ശേഷം മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. അലഗോവസില്‍ നിന്ന് സിയറയിലക്ക് തീര്‍ത്ഥാടകരെയും കൊണ്ടുവന്നിരുന്ന ബസുകളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്.

560 കിലോമീററര്‍ ദൂരമുള്ളതാണ് ഈ യാത്ര. അപകടത്തിന് പിന്നാലെ അലഗോവാസില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ് ഒരു വശത്തേക്ക് മറിഞ്ഞു കിടക്കുന്നതും ചുറ്റും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതും രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതുമായ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
