AAK

ഇഷാന്‍ കിഷനില്ല, പകരം ഓപ്പണറായി സഞ്ജു, ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ചാഹല്‍

ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ 7ന് നടക്കുന്ന അമേരിക്കക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ താരമായ യുസ്വേന്ദ്ര ചാഹല്‍. അഭിഷേക് ശര്‍മ്മയ്ക്കൊപ്പം സഞ്ജു സാംസണ്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ചാഹല്‍ പറയുന്നത്. ന്യൂസിലന്‍ഡ് പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും തന്റെ മുന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനില്‍ ചാഹലിന് പൂര്‍ണ്ണ വിശ്വാസമുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ തകര്‍ത്തടിക്കുകയും തിരുവനന്തപുരത്ത് നടന്ന അവസാന ടി20 മത്സരത്തില്‍ 42 പന്തില്‍ സെഞ്ച്വറി നേടുകയും ചെയ്ത ഇഷാന്‍ കിഷനെ പുറത്തിരുത്തിയാണ് ചാഹല്‍ ടീമിനെ പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയം
പരിക്കുമാറി തിരിച്ചെത്തുന്ന തിലക് വര്‍മ മൂന്നാം നമ്പറില്‍ കളിക്കണമെന്ന് ചാഹല്‍ പറഞ്ഞു.

1 st paragraph

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യ എ ടീമിനായി തിലക് കളിക്കാനിറങ്ങിയിരുന്നു. തിലക് നമ്പറിലിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ക്രീസിലിറങ്ങണമെന്നും ചാഹല്‍ പറയുന്നു.മിന്നല്‍ പാണ്ഡ്യയും അക്‌സറും. മധ്യനിര കാക്കാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെയും അക്‌സര്‍ പട്ടേലിനെയുമാണ് ചാഹല്‍ തന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫിനിഷര്‍മാരായി ശിവം ദുബെയെയും റിങ്കു സിംഗിനെയും ചാഹല്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി.ന്യൂസിലന്‍ഡിനെതിരെ ഇരുവരും ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. തന്റെ പഴയ കൂട്ടുകാരനായ കുല്‍ദീപ് യാദവിന് ചാഹല്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കിയിട്ടില്ല. പകരം വരുണ്‍ ചക്രവര്‍ത്തിയെ ആണ് ചാഹല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പേസ് പടയെ നയിക്കാന്‍ ജസപ്ര്തീബ് ബുമ്രയെയും കൂടെ അര്‍ഷ്ദീപ് സിംഗിനെയുമാണ് ചാഹല്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ഹര്‍ഷിത് റാണ ചാഹലിന്റെ ടീമില്‍ നിന്ന് പുറത്തായി.

 

2nd paragraph