സൗദി ഗവണ്മെന്റ് സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ ക്ഷണിതാവായി വൈഭവ്ദത്ത്

മനാമ: ഓള്‍ സ്റ്റൈല്‍ ഡാൻസ് മത്സരത്തില്‍ ഗള്‍ഫ് ചാമ്ബ്യാനായ വൈഭവ്ദത്തിന് സൗദി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കാൻ പോകുന്ന പരിപാടിയിലേക്ക് പ്രത്യേക ക്ഷണം.ഇരുപതോളം രാജ്യങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാൻ വരുന്നവർക്ക് തുടർ പരിശീലകനായാണ് വൈഭവ് ദത്തിനെ സൗദിയില്‍ ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന പരിപാടിയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചത്.
ഓള്‍സ്റ്റയില്‍ ഡാൻസ് മത്സരത്തില്‍ ലോകരാജ്യങ്ങളിലെ പ്രധാനികളായ അമേരിക്ക, റഷ്യ, ചൈന, ജർമൻ, ആഫ്രിക്ക, തായ്‌ലൻഡ് ,ഫിലിപ്പെയിൻ, മൊറൊക്കോ, സൗദി തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര മത്സരത്തില്‍ വൈഭവ്ദത്ത് പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ഹിപ്പ് ഹോപ്പ് ഓള്‍സ്റ്റൈല്‍ ഡാൻസ് ഗള്‍ഫ്ചമ്ബ്യനാണ് ഈ ചെറുപ്പക്കാരൻ. ആറു മാസങ്ങള്‍ക്ക് മുൻപാണ് ബാഗളൂരില്‍ ലോകരാജ്യങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ വൈഭവ്ദത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്.

ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സിന്റെ ഡയരക്ടറും ഹിപ്പ് ഹോപ്പ് ഡാൻസ് മാസ്റ്ററുമാണ് വൈഭവ്ദത്ത്. എട്ടു വർഷത്തിലധികമായി ഫിലിപ്പെയിൻ, ആഫ്രിക്ക, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഹിപ്ഹോപ്പ് ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്ന വൈഭവ്ദത്തിന് പലരാജ്യങ്ങളിലായി ഹിപ്പ് ഹോപ്പ് ഡാൻസില്‍ നൂറിലധികം വിദ്യാർത്ഥികളുമുണ്ട്.
ബഹ്‌റൈനില്‍ എസ്ടിസി ടെലികമ്മ്യുണിക്കേഷന്റെയും മറ്റു വിവിധ ബിസിനസ് സ്ഥാപങ്ങളുടെയും പരസ്യ ചിത്രങ്ങളിലൂടെയും വൈഭവ്ദത്ത് ഗള്‍ഫ് നാടുകളില്‍ സുപരിചിതനാണ്. പ്രശസ്ത സ്റ്റേജ് ഷോ സംവിധായകനും സംഘാടകനുമായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ്ദത്ത് ജനിച്ചതും വളർന്നതും ബഹ്‌റൈനില്‍ തന്നെയാണ്. ജേഷ്ഠൻ വൈഷ്ണവ് ത്ത് ഡാൻസറും പരസ്യച്ചിത്രങ്ങളിലൂടെ അറിയപ്പെടുന്നവനുമാണ്.

