പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദിയും തുര്‍ക്കിയും; കരാറില്‍ ഒപ്പുവെച്ചു

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണം ശക്തമാക്കി സൗദി അറേബ്യയും തുര്‍ക്കിയും. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സൗദി സന്ദര്‍ശ വേളയിലാണ് പുതിയ കരാര്‍ യാഥാര്‍ത്ഥ്യമായത്. പുനരുപയോഗ ഊര്‍ജം, ഹരിത സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കും.
തുര്‍ക്കിയില്‍ 5000 മെഗാവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതടക്കമുളള പദ്ധതികളാണ് പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതിയിലൂടെ രണ്ട് മില്ല്യണ്‍ വീടുകളിലേക്ക് ഊര്‍ജമെത്തിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

