കുംഭമേളക്കിടെ കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ
തിരുന്നാവായ: കുംഭമേളക്ക് കുടുംബത്തോടൊപ്പം വന്ന കു ട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ശക്തി(30)യെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് തിരുന്നാവായ കൊടക്കൽ റോഡിൽ സർവീസ് സ്റ്റേഷന് സമീപം വെച്ചാണ് പ്രതിരണ്ട് വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ നിന്ന് അര പവൻ തൂക്കം വരുന്ന സ്വർണ്ണ മാലപൊട്ടിക്കാൻ ശ്രമിച്ചത്. നാട്ടുകാർ പിടികൂടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസ് പ്രതിയെ പിടികൂടി നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുക യും കോടതി റിമാൻഡ് ചെ യ്യുകയും ചെയ്തു.
