MX

യുഎഇയില്‍ പൊതുജനങ്ങള്‍ സംതൃപ്തര്‍; ആഗോളതലത്തില്‍ ഒന്നാം സ്ഥാനം


പൊതുജന സംതൃപ്തിയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ. മികച്ച തൊഴിലവസരങ്ങളും ശക്തമായ സുരക്ഷാ സംവിധാനവുമടക്കം വിവിധ ഘടകങ്ങളാണ് നേട്ടത്തിന് പിന്നില്‍.കുവൈത്തും ബഹ്റൈനുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

പ്രമുഖ ആഗോള സര്‍വേ ഏജന്‍സിയായ ഗാലപ്പിന്റെ പഠനറിപ്പോര്‍ട്ടിലാണ് യു.എ.ഇയുടെ ശ്രദ്ദേയമായ നേട്ടം വ്യക്തമാക്കിയിരിക്കുന്നത്. ദുബായില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിലായിരുന്നു ഇത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഗാലപ്പ് നടത്തിയത്. ലോകത്തെ 107 രാജ്യങ്ങളിലാണ് ഇതിനായുള്ള സര്‍വെ നടത്തിയത്. യുഎഇയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ പൂര്‍ണ്ണ സംതൃപ്തരാണെന്ന് സര്‍വെ വ്യക്തമാക്കുന്നു.

1 st paragraph

രാജ്യത്തെ സാമ്പത്തിക ഭദ്രത, മികച്ച തൊഴിലവസരങ്ങള്‍, സുരക്ഷ എന്നിവയില്‍ യുഎഇയിലെ പൗരന്മാര്‍ക്ക് യാതൊരു ആശങ്കയുമില്ല. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളും പൂര്‍ണ സംതൃപ്തരാണ്. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലും യുഎഇ തന്നെയാണ് മുന്നില്‍. തങ്ങളേക്കാള്‍ മികച്ച ജീവിതം അടുത്ത തലമുറയ്ക്ക് ലഭിക്കുമെന്ന് 63 ശതമാനം യുഎഇ നിവാസികളും വിശ്വസിക്കുന്നതായും സര്‍വെ ചൂണ്ടികാട്ടുന്നു.

മിക്ക രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് സുരക്ഷിതത്വവും മികച്ച അവസരങ്ങളും ഒരുക്കുന്നതില്‍ യുഎഇ ഭരണകൂടം വലിയ നേട്ടമാണ് കൈവരിച്ചതെന്നും സര്‍വെക്ക് നേതൃത്വം നല്‍കിയ ഗാലപ്പ് അധികൃതര്‍ വ്യക്തമാക്കി. ഭരണകൂടത്തിലുള്ള വിശ്വാസത്തിന്റെ കാര്യത്തിലും യുഎഇ തന്നെയാണ് മുന്നില്‍.

2nd paragraph