Shobhika

നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്

തിരുവനന്തപുരം: സിനിമാ നടന്‍ മണിയന്‍പിള്ള രാജു ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്ക്. ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ വച്ച് വ്യാഴാഴ്ച രാത്രി പത്ത്മണിയോടെയാണ് സംഭവം. നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ കാലൊടിഞ്ഞു. മറ്റൊരാള്‍ക്ക് നട്ടെല്ലിനും പരിക്കുണ്ട്.

1 st paragraph

സംഭവത്തിന് ശേഷം രാത്രി പോലീസ് മണിയന്‍ പിള്ള രാജുവിന്റെ വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. യുവാക്കള്‍ നല്‍കിയ മൊഴിയെ തുടര്‍ന്നാണ്
പോലീസ് അന്വേഷണം നടത്തിയത്. വോള്‍വോ കാറാണ് ഇടിച്ചതെന്ന് യുവാക്കള്‍ പോലീസിന് മൊഴി നല്‍കി. അപകടത്തെ തുടര്‍ന്ന് കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളകി വീണിരുന്നു. ഇതിനെ അടി
സ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കാര്‍ മണിയന്‍ പിള്ള രാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെയോടെ മണിയന്‍ പിള്ള രാജുവിനെ പോലീസിന് ബന്ധപ്പെടാനായി. അപകടത്തില്‍ കേസെടുത്ത മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് നടന്‍ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.