Main Banner

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

ഗുണ്ടാപ്പിരിവ് നല്‍കാത്തതിന് സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവല്ലയില്‍ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിന്‍ അലക്‌സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു.

1 st paragraph

കുറച്ചുദിവസങ്ങളായി സുബിന്‍ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നല്‍കിയില്ല. പിന്നാലെ സ്പാ റൂമിലേക്ക് കൊണ്ടുപോയി കത്തികാണിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോയും പ്രതികള്‍ ചിത്രീകരിച്ചു. കേസില്‍ ആറ് പ്രതികളുണ്ട്. ഇതില്‍ സുബിന്‍ ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.